virus

ചൈനയിൽ നിന്നും പുതിയ വൈറസ്!

Share This News

ചൈനയിൽ നിന്നും പുതിയ വൈറസ് രോഗം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു! ലോകമാകമാനം താണ്ഡവമാടിയ കോവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ ചൈനയിൽ നിന്നും വീണ്ടും ഞട്ടിപ്പിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ലെൻഗ്യ ഹെനിപാ എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ജന്തുജന്യ വൈറസ് രോഗമാണ് മനുഷ്യരിൽ ബാധിച്ചതായുള്ള പുതിയ വാർത്ത. ചൈനയിൽ ഇതിനോടകം 35 ആളുകൾക്ക് ഈ രോഗം സ്ഥിരീകരിച്ചതായാണ് ഔദ്യോഗികമായ അറിയിപ്പുകൾ.

ഈ വാർത്ത ആദ്യമായി റിപ്പോർട്ട് ചെയ്തത് തായ്‌വാൻ പത്രമായ തായ്‌പേയ് ടൈമ്സ് ആണ്. ഈ റിപ്പോർട്ട് പ്രകാരം, ചൈനീസ് പ്രവശ്യയായ ഷാൻഡോങിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. ഇക്കാര്യം, പിന്നീട് ന്യൂ ഇൻഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനും സ്ഥിരീകരിച്ചു.

നിപാ വൈറസ് പോലെ, വവ്വാലുകളുടെ ശരീരത്തിൽ കാണപ്പെടുന്നതാണ് ഹെനീപ വൈറസും. ഹെനിപാ വൈറസുകളുടെ സാന്നിധ്യം ആസ്‌ട്രേലിയ, ഏഷ്യ എന്നീ വൻകരകളിൽ ഇതിനുമുൻപ് ഉണ്ടായിട്ടുള്ളതായി റിപ്പോർട്ടുണ്ട്. പനി, തളർച്ച, ചുമ, വിശപ്പില്ലായ്മ, ശരീര വേദന, തലകറക്കം എന്നിവയാണ് ലെൻഗ്യ ഹെനിപാ
ബാധയുടെ പ്രധാന ലക്ഷണങ്ങൾ.

ഇതു സംബന്ധിച്ച പ്രധാന ഭീഷണി എന്തെന്നാൽ, ഇതിനെതിരെ ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല എന്നതാണ്. സാധാരണ പനിരോഗങ്ങൾക്കുള്ള ചികിത്സ മാത്രമാണ് ഇതിനു നൽകാൻ തത്ക്കാലം നിവർത്തിയുള്ളൂ.

കോവിഡ് 19 പോലെ അതിവേഗം പടരാനുള്ള സാധ്യതയും പ്രഹരശേഷിയും ലെൻഗ്യ ഹെനിപായ്ക്ക് ഇല്ലെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. പക്ഷേ, ഇത്തരം കേസുകളുടെ തുടർച്ചയായ സംഭവങ്ങൾ, വരാനിരിക്കുന്ന വലിയ വിപത്തുകൾക്കെതിരെ മനുഷ്യർ ജാഗരൂകരായിരിക്കേണ്ടതിന്റെ ആവശ്യകത വിളിച്ചറിയിക്കുന്നു എന്നും അവർ അഭിപ്രായപ്പെടുന്നു.

Similar Posts

Leave a Reply

Your email address will not be published.