| | | |

ജീവൻ സാധ്യമായേക്കാവുന്ന Super-Earth കണ്ടുപിടിച്ച് നാസ

super-earth ross 508 b
Share This News

ഭൂമിയെക്കാൾ 4 മടങ്ങ് പിണ്ഡം ഉള്ള ഒരു Super-Earth കണ്ടുപിടിച്ച് ശാസ്ത്രജ്ഞർ. വെറും 10.8 ദിവസങ്ങൾ കൊണ്ട് ഈ ഗ്രഹം ഒരു വർഷം പൂർത്തിയാക്കുന്നു.

അമേരിക്കൻ ബഹിരാകാശ സംഘടനയായ നാസ അറിയിച്ച പ്രകാരം, പുതിയ തരം infrared monitoring technique ഉപയോഗിച്ചാണ് Ross 508 b എന്ന പേരുള്ള ഈ ഗ്രഹത്തെ കണ്ടുപിടിച്ചത്. 37 പ്രകാശ വർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹം ഭൂമി സൂര്യനു ചുറ്റും കറങ്ങുന്നത് പോലെ Ross 508 എന്ന ചുവന്ന കുള്ളൻ നക്ഷത്രത്തെ വലയം വയ്ക്കുന്നു. ഈ Super-Earth നക്ഷത്രത്തിൻ്റെ വാസയോഗ്യമായ മേഖലയിൽ വരികയും പോവുകയും ചെയ്യുന്നു.

New Super Earth is 4 Times Heavier Than Our Planet and a Year Flies by in  10.8 Days
Ross 508 b

ഭൂമിയിൽ നിന്നും അധികദൂരം ഇല്ലാത്തതിനാൽ ഗവേഷകർക്ക് ഈ Super-Earth -ൻ്റെ അന്തരീക്ഷം പഠിക്കാൻ സാധിക്കും. അതുവഴി ചെറു നക്ഷത്രങ്ങളെ വലയം വയ്ക്കുന്ന ഗ്രഹങ്ങളിൽ ജീവൻ സാധ്യമാണോ എന്നും പഠിക്കുവാൻ കഴിയും.

ഇതിനുമുമ്പ് ശാസ്ത്രലോകം മറ്റു ഗ്രഹങ്ങളിൽ വെള്ളം കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷെ ജീവൻ സാധ്യമായേക്കാവുന്നവയാണ് ഈ ഗ്രഹങ്ങൾ എന്ന് അവർ വിശ്വസിക്കുന്നു. K2-18b യും Europa യും അവയിൽ പെടുന്നവയാണ്.

ജപ്പാനിലെ ബഹിരാകാശ ഗവേഷകരാണ് Super-Earth – നെ ആദ്യമായി കണ്ടെത്തുന്നത്. “A Super-Earth Orbiting Near the Inner Edge of the Habitable Zone around the M4.5-dwarf Ross 508” എന്ന ഗവേഷണത്തിൻ്റെ ഭാഗമായായിരുന്നു ഈ കണ്ടുപിടിത്തം.

NASA Discovers Super-Earth That May Support Life
Ross 508 b, Ross 508 star (Eyes on Exoplanets: NASA)

ഈ ഗവേഷണം പ്രകാരം, ജലത്തിൻ്റെ രൂപീകരണത്തിന് ആവശ്യമായ താപനില Ross 508 b – ക്ക് ലഭിക്കുന്നു. Ross 508 നക്ഷത്രത്തിൻ്റെ വാസയോഗ്യമായ മേഖലയാണ് Super-Earth എന്ന് ഇത് സൂചിപ്പിക്കുന്നു.

ഹവായിയിലെ Subaru Telescope of the National Astronomical Observatory of Japan (NAOJ) ഉപയോഗിച്ചാണ് ഗവേഷകർ ഇത് കണ്ടുപിടിച്ചത്. സൂര്യനെക്കാൾ ചെറിയ നക്ഷത്രം ആയതിനാൽ Ross 508 b അതിനെ 10.8 ദിവസം കൊണ്ട് ഭ്രമണം ചെയ്യുന്നു. കൂടാതെ, Ross 508 മങ്ങിയിരിക്കുന്നതിനാൽ ഭൂമിയെക്കാൾ 1.4 മടങ്ങ് സൗരവികിരണം Super-Earth അനുഭവിക്കുന്നു.

Astronomers Discover Ross 508 b, a Super-Earth Located Close to the  Habitable Zone of its Star

ഈ നക്ഷത്രത്തിന് സൂര്യൻ്റെ 18% പിണ്ഡം മാത്രമേ ഉള്ളൂ. അതിനാൽ പരിക്രമണം ചെയ്യുന്ന ഗ്രഹമുള്ള ഏറ്റവും മങ്ങിയതും ചെറുതുമായ നക്ഷത്രമായി Ross 508 മാറുന്നു.

Radial velocity method വഴിയാണ് നക്ഷത്രത്തെ കണ്ടുപിടിച്ചത്. വലിയ exoplanets കണ്ടുപിടിക്കാനാണ് ഈ സാങ്കേതികത കൂടുതലും പ്രയോജനപ്പെടുത്തുന്നത്.

Similar Posts

Leave a Reply

Your email address will not be published.